Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaയുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം, വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം, വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

വയനാട്: വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തിൽ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. ജൂലൈ ഒന്നു മുതൽ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

വയനാട് 400 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 250 ൽ അധികം ബസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ജി ഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകൾ കൂടി നാളെ അധികൃതർക്കേ ജിഫോം സമർപ്പിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കെഎസ്ആർടിസിയാണു സർവീസുകൾ നടത്തുന്നത്. ഇത് സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags