Vazhchayugam

Live News

28.3°C
  • Kottayam
September 15, 2026
Follow Us:
VazhchayugamBlogKeralaവൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ല: വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ല: വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കവേയാണ് വിമര്‍ശനം. അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

വൈദ്യുതി ലഭ്യത കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 1700 മെഗാവാട്ട് ആഭ്യന്തര ഉത്പാദനത്തില്‍ നിന്നും 1701 മെഗാവാട്ട് കേന്ദ്രസര്‍ക്കാരിന്റെ വിഹിതത്തില്‍ നിന്നും 612 മെഗാവാട്ട് ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലും ലഭിക്കുമ്പോഴും 900 മെഗാവാട്ട് കുറവുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വൈദ്യുതി നിയന്ത്രണം.

മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്ന് വായ്പ അടിസ്ഥാനത്തില്‍ വാങ്ങിയ വൈദ്യുതി ജൂണ്‍ 16 മുതല്‍ മടക്കി നല്‍കിത്തുടങ്ങേണ്ടതാണ്. മഴ കുറവായതിനാല്‍ വൈദ്യുതി ഉത്പ്പാദനത്തില്‍ സാരമായ കുറവുണ്ടെന്നും കെഎസ്ഇബി വിശദീകരിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഉള്‍പ്പെടെയാണ് ഇപ്പോള്‍ വെദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിമര്‍ശിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags