Vazhchayugam

Live News

28.3°C
  • Kottayam
June 24, 2026
Follow Us:
VazhchayugamBlogKerala‘CMDRF സുരക്ഷിതം; CAG റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയുള്ളത്’: പിണറായി വിജയൻ

‘CMDRF സുരക്ഷിതം; CAG റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയുള്ളത്’: പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് , കോടികൾ വകമാറ്റിയെന്ന CAG റിപ്പോർട്ടിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. CAG റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയുള്ളതാണ്. സിഎംഡിആർ‌എഫ് സുരക്ഷിതമാണ്. യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണം. CAG റിപ്പോർട്ട്‌ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സിഎംഡിആർ‌എഫിന്റെ വിശ്വാസ്യത തകർക്കാൻ ഉള്ള ബോധപൂർവമായ ശ്രമമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു.

തിരിച്ചെടുത്ത ഫണ്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ വാരം തന്നെ റീ അലോക്കറ്റ് ചെയ്തത് ഓഡിറ്റ് ടീം കണ്ടെത്തിയത് ആണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 2024-2025 ലെ കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്രമക്കേട് വ്യക്തമാക്കുന്നത്. സിഎംഡിആർ‌എഫിലെ 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി തിരിച്ചെടുത്തു. റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കാനിത് കാരണമായി. പദ്ധതികൾ, പലിശ അടവുകൾ, റീഫണ്ട് കേസുകൾ, നാഷണൽ പെൻഷൻ സ്‌കീം ഉൾപ്പെടെ 3511.62 കോടിയുടെ നിറവേറ്റാത്ത ബാധ്യതകളും പിണറായി സർക്കാറിൻ്റെ കാലത്തുണ്ടായെന്ന് സി എ ജി.

45 ഗ്രാന്റുകൾ നൽകിയ വകയിൽ 2016 മുതൽ 24 വരെ ഉണ്ടായത് 2629.79 കോടി രൂപയുടെ അധിക ചെലവ്. വിദേശ മദ്യ നിർമ്മാണത്തിലെ അലംഭാവവും നികുതി ഈടാക്കുന്നതിൽ വീഴ്ച്ചയും സംഭവിച്ചു. നഷ്‌ടം 71 കോടി.പറമ്പിക്കുളം ആളിയാർ പദ്ധതിക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് ഫീസ് തമിഴ്നാട് സർക്കാരിൽ നിന്നും ഈടാക്കിയില്ല. സർക്കാറിന് നഷ്ടം 1.70 കോടി.പാട്ട വാടക പരിഷ്കരിക്കാത്തതുമൂലം പാട്ടക്കാരനിൽ നിന്നും പാട്ടത്തുക പിരിച്ചെടുത്തില്ല. നഷ്ടം 37കോടി. കണക്കുകൾ ഇങ്ങനെ പോകുന്നു. ഇക്കാലയളവിൽ കേന്ദ്ര സഹായത്തിൽ 42 ശതമാനം കുറവുവന്നെന്നും സി എ ജി റിപ്പോർട്ടിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags