Vazhchayugam

Live News

28.3°C
  • Kottayam
June 16, 2026
Follow Us:
VazhchayugamBlogNationalനീറ്റ് പുനഃപരീക്ഷ: വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ആകുന്നില്ല

നീറ്റ് പുനഃപരീക്ഷ: വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ആകുന്നില്ല

ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരീക്ഷ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കിയിട്ടും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ഇന്നലെ മുതല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്.

അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി എന്‍ടിഎ അധികൃതര്‍ പറഞ്ഞു. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post