Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
November 1, 2026
Follow Us:
VazhchayugamBlogKeralaമന്ത്രി ഒ ജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

മന്ത്രി ഒ ജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

തൃശൂർ: മന്ത്രി ഒ ജെ ജനീഷിനു വീട്ടിൽ വച്ച് ഭക്ഷണം നൽകിയതിന്റെ പേരിൽ സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അം​ഗവുമായ പിഎസ് അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നു പുറത്താക്കി. സിപിഐ അഷ്മിച്ചിറ ബ്രാഞ്ചാണ് നടപടിയെടുത്തത്.

അബ്​ദുൽ റഹ്മാന്റേത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്നു അബ്ദുൽ റഹ്മാൻ പ്രതികരിച്ചു. അൻപതോളം വർഷം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു.

വീട്ടുകാരുടേയും നാട്ടുകാരുടേയും അഭ്യർഥന മാനിച്ചാണ് 27നു മന്ത്രിക്കു വീട്ടിൽ ഭക്ഷണം നൽകിയത്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags