Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogKeralaശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വജ്ര-സ്വർണ മോഷണം; കൂടുതൽ അന്വേഷണത്തിന് പൊലീസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വജ്ര-സ്വർണ മോഷണം; കൂടുതൽ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രവും സ്വർണവും മോഷണം പോയെന്ന ഡിജിപിയുടെ റിപ്പോർട്ടിന് പിന്നാലെ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. രണ്ടിടത്ത് നിന്നും ആറ് മാസം മുൻപാണ് സ്വർണ്ണം കാണാതായത്. വജ്രം പതിച്ച ആഭരണമായ വൈരനാമമാണ് ക്ഷേത്രത്തിൽനിന്ന്‌ കവർച്ച ചെയ്തത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽനിന്ന്‌ 9.75 പവൻ സ്വർണം കുറവുള്ളതായും കണ്ടെത്തി.

വിശ്വാസികൾ സംഭാവന നൽകിയ 78 ഗ്രാമോളം സ്വർണത്തിലും കുറവുണ്ട്.സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടു പോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ഇൻറലിജൻസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന ഈ സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

വസ്തുക്കൾ കാണാതാകുന്നതിന് വഴിവെക്കുന്നത് അതിഗുരുതര സുരക്ഷാ വീഴ്ചയും വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അലംഭാവമെന്നും പൊലീസ്. പൊലീസിന്റെ കർശന സുരക്ഷ ഒഴിവാക്കി ചിലർ ക്ഷേത്രത്തിനുള്ളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരുടെ സ്വാധീനം ദുരുപയോഗപ്പെടുത്തിയാണ് ഇത്തരക്കാരുടെ വരവും പോക്കുമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ തുടർച്ചയായി സുരക്ഷ ലംഘിക്കുന്നവരുടെ പട്ടികയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post