Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും

ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നടത്തി.

മൂവാറ്റുപുഴ ഷോറൂമില്‍ നടി അന്നാ രാജനും കോടിമതിയില്‍ സാധിക വേണുഗോപാലും അടിമാലിയില്‍ മസ്താനിയും അഞ്ചലില്‍ സാനിയ ബാബുവും നെടുമങ്ങാട് നിവേദ്യ ആര്‍. ശങ്കറും റാന്നിയില്‍ മിത്തു വിഗിലും കോട്ടക്കലില്‍ ദില്‍ഷ പ്രസന്നനും ആദ്യവില്‍പ്പന നടത്തി.

50 മെഗാപിക്സല്‍ സോണി AI ക്യാമറയും 8000mAh ഭീമന്‍ ബാറ്ററിയും 144Hz ഡിസ്‌പ്ലേയുമായി എത്തുന്ന റിയല്‍മി 16T സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
നിലവില്‍ ഓക്‌സിജന്‍ വഴി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ റിയല്‍മി ബാഗ് തികച്ചും സൗജന്യമായി ലഭിക്കും. സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് റെഡ് കൂടാതെ ഒരു നീല നിറം എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാകുക.

8.8 മില്ലിമീറ്റര്‍ മാത്രം കനമുള്ള ഫോണിന്റെ പിന്‍ഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ ഐലന്‍ഡ്, ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്, എല്‍ഇഡി ഫ്‌ളാഷ്, ഒരു സെല്‍ഫി മിറര്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പ് സന്ദര്‍ശിക്കുകയോ 9020100100 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Related Post