Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaമെയ് 31ാം തീയതി സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാകമ്മിറ്റിയും കേരള പോലീസ് അസോസിയേഷൻ കോട്ടയവും സംയുക്തമായി യാത്രയയപ്പ് നൽകി

മെയ് 31ാം തീയതി സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാകമ്മിറ്റിയും കേരള പോലീസ് അസോസിയേഷൻ കോട്ടയവും സംയുക്തമായി യാത്രയയപ്പ് നൽകി

കോട്ടയം: മെയ് 31-ാം തീയതി സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

ചടങ്ങ് ബഹു കോട്ടയം ജില്ലാ പോലീസ് മേധാവിയായ എ. ഷാഹുൽ ഹമീദ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാര സമർപ്പണവും നടത്തി.

ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കോട്ടയം ഡിവൈഎസ്പി അരുൺ എ.എസ്, പോലീസ് ഓഫീസേഴ്സ് സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് അൻസൽ എ എസ്, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത് ടി ചിറയിൽ, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എറണാകുളം ബോർഡ് മെമ്പർ പ്രവീൺ കുമാർ എ.കെ, കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മാത്യു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അജിത് കുമാർ അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസേഴ്‌സ് ജില്ലാ സെക്രട്ടറി സലിം കുമാർ കെ.സി സ്വാഗതവും കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ കൃതജ്ഞതയും രേഖപ്പെടുത്തി.

വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സേവനങ്ങളെ അനുസ്മരിച്ചും അവരുടെ ഭാവിജീവിതത്തിന് ആശംസകൾ നേർന്നും സമ്മേളനം സമാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post