Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജനിലെ 26-ാം വാര്‍ഷിക ആഘോഷം; 18-ാം ദിവസത്തെ നറുക്കെടുപ്പില്‍ തിരുവല്ല സ്വദേശിനി സി.എസ്. ഷെറിന് ഇന്‍ഡെക്ഷന്‍ കുക്കര്‍ സമ്മാനം

ഓക്‌സിജനിലെ 26-ാം വാര്‍ഷിക ആഘോഷം; 18-ാം ദിവസത്തെ നറുക്കെടുപ്പില്‍ തിരുവല്ല സ്വദേശിനി സി.എസ്. ഷെറിന് ഇന്‍ഡെക്ഷന്‍ കുക്കര്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പ് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന 18-ാം ദിവസത്തെ നറുക്കെടുപ്പില്‍ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചന്തപറമ്പില്‍ സി.എസ്. ഷെറിന് ഇന്‍ഡക്ഷന്‍ കുക്കര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവല്ല മുത്തൂരിലെ ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച ഷെറിന്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.

ഹെഡ് ഓഫീസ് ഷോറൂമില്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ എത്തിയ കോട്ടയം ചാന്നാനിക്കാട് ബദേസ്ത ഹൗസില്‍ എസ്.എന്‍. ദീപുവാണ് നറുക്കെടുത്തത്. ഓക്‌സിജന്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. അരുണ്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എകസ്‌പേര്‍ട്ട്‌സ്മാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post