Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaKeralaമുല്ലപ്പെരിയാര്‍ വിദഗ്ധസമിതി; പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം

മുല്ലപ്പെരിയാര്‍ വിദഗ്ധസമിതി; പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം. ഉടന്‍തന്നെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ടി ആര്‍ ശിവരാജനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കേരളം പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പുതിയ കേന്ദ്ര നിര്‍ദേശം. പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്ന ടി. ആര്‍. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെ തുടര്‍ന്ന് മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആര്‍ പാട്ടിലിനും കേരള സര്‍ക്കാര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും എതിര്‍പ്പ് ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രം നടപടി എടുത്തിട്ടുള്ളതെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരളത്തിന്റെ പ്രതിനിധിയായ കേന്ദ്രജല കമ്മീഷന്‍ റിട്ട് ചീഫ് എന്‍ജിനീയര്‍ ടി കെ ശിവരാജനെ കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തത്. തമിഴ്‌നാടിന്റെ സമ്മര്‍ദത്തിന്റെ ഫലമായാണ് ഈ നീക്കമെന്നാണ് പല കോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശനം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags