Vazhchayugam

Live News

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

28.3°C
  • Kottayam
November 6, 2026
Follow Us:
VazhchayugamBlogKeralaശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. വൈകിട്ട് 7 മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍ നിന്ന് തിരികെ സര്‍വീസ് നടത്തും.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 8.30-ന് പമ്പയിലേക്ക് സര്‍വീസ് ആരംഭിക്കാനും തിരികെ രാത്രി 7 മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍ നിന്ന് സര്‍വീസ് ക്രമീകരിക്കാനുമാണ് തീരുമാനം. വിവിധ വിമാനങ്ങളില്‍ വന്നിറങ്ങുന്ന ഭക്തര്‍ക്ക് വിരിവക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാന താവളങ്ങളിലും ഒരുക്കും.

കൂടാതെ ബസ്സുകള്‍ കെഎസ്ആര്‍ടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകള്‍ വഴിയും ബുക്കുചെയ്യുവാന്‍ ക്രമീകരണം ഒരുക്കുവാനും ഗ്രൂപ്പായി ചാര്‍ട്ടഡ് ബസ്സുകള്‍ ബുക്ക് ചെയ്യുവാന്നും ക്രമീകരണം ഒരുക്കും. വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്‌സൈറ്റുകളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്കും ലഭ്യമാക്കും. ഇരു വിമാന താവളങ്ങളില്‍ നിന്നുമുള്ള വിമാന സമയ വിവരങ്ങള്‍ തത്സമയം പമ്പ ബസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കുവാനും ധാരണ ആയിട്ടുണ്ട്.

ഇരു വിമാനത്താവളങ്ങളില്‍ നിന്നുമുള്ള സര്‍വീസുകള്‍ സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിമാനമാര്‍ഗം കേരളത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനും ഈ സര്‍വീസുകള്‍ ഏറെ സഹായകരമാകും. തീര്‍ത്ഥാടകരുടെ യാത്ര കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags