
‘വി ഡി സതീശന് വാക്ക് പാലിക്കണം’; എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ;സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും
തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. ഉദ്യോഗാര്‍ഥികളോട് മുഖ്യമന്ത്രി വി ഡി സതീശന് വാക്ക് പാലിക്കണമെന്നും സമരക്കാര്‍ക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ജനാധിപത്യപരമായ സമരത്തെ ഭയപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ചും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരപ്പന്തലില്‍ നടന്ന പരിപാടിയില്‍ ചിന്താ ജെറോം പറഞ്ഞു.
വളര്‍മതി ഉള്‍പ്പെടെയുള്ളവരെ ചിന്ത സന്ദര്‍ശിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം നിന്ന് ഡിവൈഎഫ്ഐ പോരാടുമെന്നും പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തില്‍ വരുമ്പോഴും വിപരീത നിലപാടുകളാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.








