Vazhchayugam

Live News

28.3°C
  • Kottayam
November 5, 2026
Follow Us:
VazhchayugamBlogKeralaമമ്മൂട്ടി റോഡ് സേഫ്റ്റി മിഷന്‍ അംബാസഡര്‍

മമ്മൂട്ടി റോഡ് സേഫ്റ്റി മിഷന്‍ അംബാസഡര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കാന്‍ രൂപികരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്‍ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടി. റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം പതിനഞ്ചിന് രാവിലെ പതിനൊന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരുവര്‍ഷം ഏകദേശം 3,700 പേരാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. എന്‍ലൈറ്റന്‍ ആന്‍ഡ് എന്‍ഫോഴ്‌സ് എന്ന ആശയവുമായി വിദ്യാര്‍ഥികള്‍ മുതൽ മുതിര്‍ന്ന പൗരന്‍മാര്‍ വരെ ഉള്‍പ്പെടുന്ന വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

മുഖ്യമന്ത്രി വി ഡി സതീശന്‍ മിഷന്റെ ചെയര്‍മാനും ഗതാഗത മന്ത്രി കോ- ചെയര്‍മാനുമാണ്. എട്ടുവകുപ്പുകളിലെ മന്ത്രിമാര്‍ അംഗങ്ങളായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബുകള്‍ രൂപീകരിക്കും. റോഡുകളുടെ നവീകരണം, ബ്ലാക്ക് സ്പോട്ടുകളുടെ പരിഹാരം, സൈന്‍ ബോര്‍ഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി കൂട്ടല്‍, റോഡ് മാര്‍ക്കിങ്ങില്‍ കളര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി സുരക്ഷാ മേഖലകള്‍ സജ്ജമാക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ ഉള്‍പ്പെടുത്തുന്നതിനും ഇതിനായി മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags