Vazhchayugam

Live News

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaതാലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ജീവനക്കാരിക്ക് സസ്പെൻഷൻ

താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ജീവനക്കാരിക്ക് സസ്പെൻഷൻ

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയർന്നതോടെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടർന്നു ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണു ദുരനുഭവം ഉണ്ടായതായി പറയുന്നത്.

പരാതിയെ തുടർന്ന് ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ജീവനക്കാരി രേഖയെയാണു സസ്പെൻഡ് ചെയ്തത്. അത്യാഹിത വിഭാഗത്തിലെത്തിയ കരീമിന്‍റെ പക്കൽ ഫീസായി അടക്കേണ്ട 10 രൂപ പണമായി ഉണ്ടായിരുന്നില്ല. ഗൂഗിൾപേ ചെയ്യാമെന്നു കരീം പറഞ്ഞെങ്കിലും ഇവിടെ സംവിധാനമില്ലാത്തതിനാൽ പണമായി നൽകണമെന്നു ജീവനക്കാരി പറഞ്ഞു.

തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പരാതിക്കും നടപടിക്കും ഇടയാക്കുകയായിരുന്നു. പണമില്ലാത്തതിനാൽ മറ്റു 2 പേരെ സൗജന്യമായി അത്യാഹിത വിഭാഗത്തിലേക്കു കടത്തിവിട്ടതിനു പിന്നാലെയാണു കരീം എത്തിയത്.തുടർച്ചയായി ആളുകൾ പണം കൈവശമില്ലാതെ എത്തിയതോടെ ജീവനക്കാരി പണം വേണമെന്നു ശക്തമായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, രോഗിക്കു ചികിത്സ വൈകിപ്പിച്ചെന്ന ആക്ഷേപം ആശുപത്രി അധികൃതർ നിഷേധിച്ചു.

തർക്കം ആരംഭിച്ചതിനു പിന്നാലെ നഴ്സെത്തി കരീമിനെ അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ അടുത്തെത്തിച്ച് പരിശോധനകൾക്കു ശേഷം വിദഗ്ധ ചികിത്സക്കായി റഫർ ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം വിവാദമായതിനു പിന്നാലെ ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ നഗരസഭാധികൃതർ ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനു ശേഷം തുടർ നടപടിയുണ്ടാകുമെന്നു സൂപ്രണ്ട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags