Vazhchayugam

Live News

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogNational‘ഒരേ ലക്ഷ്യം’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് പിന്തുണയുമായി സിജെപി; ‘രാജ്യമാണ് ഏറ്റവും പ്രധാനം’

‘ഒരേ ലക്ഷ്യം’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് പിന്തുണയുമായി സിജെപി; ‘രാജ്യമാണ് ഏറ്റവും പ്രധാനം’

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യം നവംബര്‍ 1ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ‘രാജ്യമാണ് ഏറ്റവും പ്രധാനം!’ എന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ‘എക്‌സില്‍’കുറിക്കുകയും സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍ ദിപ്‌കെയോ സിജെപിയുടെ മറ്റ് നേതാക്കളോ റാലിയില്‍ നേരിട്ട് വേദി പങ്കിടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

എസ്‌ഐആര്‍. നടപടി ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. അല്ലാതെ സര്‍ക്കാരിന് വോട്ടര്‍മാരെ തെരഞ്ഞെടുക്കലല്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ത്തുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശ്വാസ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും സിജെപി അറിയിച്ചു. തങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തുടരുമെന്നും എന്നാല്‍ ഒരേ ലക്ഷ്യമായതിനാല്‍ ഇന്ത്യ സഖ്യത്തെ എതിര്‍ക്കില്ലെന്നും ദിപ്‌കെ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) ക്യാംപെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയില്‍ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ റാലി നടത്തുന്നതിനു നിബന്ധനകളോടെ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ കോണ്‍ഗ്രസ് എംപിമാരോട് ഡല്‍ഹിയില്‍ തുടരാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags