Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaSMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാ​ദത്തിൽ വിശദീകരണവുമായി ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ക്ലിനിക്കൽ ട്രയൽ എന്ന സ്റ്റിക്കർ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും സംശയം ഉണ്ടാകേണ്ട എന്ന് കരുതിയാണ് മരുന്ന് തിരിച്ചുവിളിച്ചതെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ മരുന്ന് സുരക്ഷിതമെന്നും മരുന്നിന്റെപരിശോധന പൂർത്തിയായതാണെന്നെന്നും എസ്എംഎ മരുന്ന് കമ്മിറ്റി വിദഗ്ധ സമിതി പ്രതികരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശ​ദീകരണം. എസ്എംഎ രോഗബാധിതർക്കായി നാർകോ ഫാർമയുടെ മരുന്ന് തന്നെ ഉപയോഗിക്കും. വിദേശ നിർമിത മരുന്ന് ഇനി ഉപയോഗിക്കില്ലെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഇന്ത്യൻ മരുന്ന് പരീക്ഷിച്ച് വിജയിച്ചതാണ്. ഈ മരുന്നിന്റെ പരീക്ഷണം ഇപ്പോൾ നടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രി എംബിബിഎസുകാരനല്ല, എന്നാൽ വിദഗ്ദ ഡോക്ടർമാരുണ്ട്. അവരെ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്ന് മന്ത്രി ചോദിച്ചു. മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കാൻ ഡോക്ടർമാർ നേരിട്ട് സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളിൽ ആശങ്ക പടർത്താൻ ചില വിദേശ കമ്പനികൾ പിന്നിലുണ്ടാകാമെന്ന് അദേഹം കൂട്ടിച്ചേർത്തു.

മരുന്ന് വിവാദത്തിൽ മുൻ ആരോ​ഗ്യമന്ത്രിമാരുടെ വിമർശനത്തിലും കെ മുരളീധരൻ പ്രതികരിച്ചു. വനിതകളായതുകൊണ്ട് ഒന്നും പറയുന്നില്ല എന്ന് കെ. മുരളീധരൻ പറഞ്ഞു. പാർട്ടിക്കാർ തന്നെ എക്സ്പയറി ആയി എന്ന് പറഞ്ഞു മാറ്റി നിർത്തിയവർ ഇന്നലെ എനിക്കെതിരെ ഒന്നിച്ചിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. കുട്ടികൾക്ക് നല്ല മരുന്ന് നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സർജറിയുടെ സമയത്ത് കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന ഏർപ്പാട് തന്റെ കാലത്തില്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തെ കൊള്ള വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags