Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം

ശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം

കോഴിക്കോട്: ശബരിമല തീർഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരമായി പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ ചാർട്ട് ചെയ്യാമെന്ന് ​ഗതാ​ഗത മന്ത്രി സി പി ജോൺ. സംസ്ഥാനത്ത് എവിടെ നിന്നും ബസ് ചാർട്ട് ചെയ്യാവുന്നതാണ്. അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് ബസ് എത്തും. ഇങ്ങനെ ചാർട്ട് ചെയ്യുന്നതിന് അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സി പി ജോൺ കോഴിക്കോട് പറഞ്ഞു.

വിമാനം ചാർ‌ട്ട് ചെയ്യുന്നതു പോലെ ബസ് ചാർട്ടർ ചെയ്യാൻ സാധിക്കും. 45 സീറ്റിന്റെ ടിക്കറ്റ് എടുത്തുകഴിഞ്ഞാൽ അയ്യപ്പന്മാർ എവിടെയാണോ നിൽക്കുന്നത് അവിടെ നിന്നും എടുത്ത് പമ്പയിൽ കൊണ്ടിറക്കുന്നതാണ് പദ്ധതി. 45 ടിക്കറ്റ് നിർബന്ധമായും എടുത്തിരിക്കണം. അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. ഇങ്ങനെ കയറുന്നവരെ പമ്പയിൽ കൊണ്ടുപോയി ഇറക്കുന്നതായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലക്കലിൽ ഇറങ്ങി പമ്പയിലേക്ക് ബസ് കയറുന്നതിലെ ബുദ്ധിമുട്ടുകൾ ഭക്തർ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല തീർഥാടനത്തിനായി വിവിധ ജില്ലകളിൽനിന്ന് എത്തുന്ന സംഘങ്ങൾക്ക് പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, ബസ് ചാർട്ടർ ചെയ്യുന്നതിനുള്ള ബുക്കിങ് നടപടികൾ, നിരക്കുകളുടെ വിശദാംശങ്ങൾ, സർവീസ് ക്രമീകരണങ്ങൾ എന്നിവ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags