Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaവഖഫ് ബോര്‍ഡ് പ്രതിസന്ധി: സമസ്ത എപി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം; തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വം ഒഴിയും

വഖഫ് ബോര്‍ഡ് പ്രതിസന്ധി: സമസ്ത എപി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം; തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വം ഒഴിയും

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടനാ വിവാദം അവസാനിക്കുന്നു. സമസ്ത എപി വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയാണ് പ്രശ്‌ന പരിഹാരം. നിലവിലെ അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ബോര്‍ഡ് അംഗത്വം ഒഴിയും. ആ ഒഴിവില്‍ എപി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ഹജ്ജ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനം നല്‍കും. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നിര്‍ദേശപ്രകാരം കെപി നൗഷാദ് അലി എംഎല്‍എ എ പി വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇന്നലെ അര്‍ധരാത്രിയിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടന്നത്. ഇന്നലെ മുസ്ലീം മതസാമുദായിക നേതാക്കളുടെ നിര്‍ണായക യോഗം നടന്നപ്പോഴും വഖഫില്‍ പ്രാതിനിധ്യമില്ലാത്തതിന്റെ പേരില്‍ എപി വിഭാഗം വിട്ടുനിന്നിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ആ യോഗം വിളിച്ചുചേര്‍ത്തത്. ഹജ്ജ് കമ്മിറ്റിയിലോ മദ്രസ്സാ ബോര്‍ഡുകളിലോ എപി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അതൊന്നും എപി വിഭാഗത്തിന് സ്വീകാര്യമായിരുന്നില്ല.

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പരിഗണന കിട്ടാത്തതില്‍ മുസ്ലിംലീഗിനോടായിരുന്നു സമസ്ത എ പി വിഭാഗത്തിന്റെ പരിഭവം. വഖഫ് ബോര്‍ഡ് പുനസംഘടന വഞ്ചനാപരം’എന്ന തലക്കെട്ടോടെ എപി വിഭാഹത്തിന്റെ മുഖപത്രമായ സിറാജില്‍ മുഖപ്രസംഗവും വന്നിരുന്നു. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ നീതിപരമായി പരിഗണിക്കുന്നതിനു പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയെന്നായിരുന്നു വിമര്‍ശനം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags