Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaസർക്കാർ മെഡി. കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ച് DME

സർക്കാർ മെഡി. കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ച് DME

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയായി ഡോക്ടേഴ്സിന്റെ വൻ കുറവ്. എണ്ണൂറ് ഡോക്ടേഴ്സിനെ കേരളത്തിലെ 14 ജില്ലകളിലേക്കുമായി ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കത്തയച്ചു.

നഴ്സസ് ഉൾപ്പെടെ ആയിരത്തി ഇരുന്നൂറിലധികം ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ഡിഎംഇയുടെ കത്തിൽ സൂചിപ്പിക്കുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡിഎംഇ കത്തയച്ചത് രണ്ടാഴ്ച മുൻപാണ്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാർ അടക്കമുള്ളവരുടെ ശമ്പളം പരിഷ്കരിക്കണമെന്നും. ആരോഗ്യ മേഖലയിൽ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി എന്നും ഡിഎംഇ വ്യക്തമാക്കി. സൂപ്പർ സെപ്ഷ്യലിറ്റി വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ വേതനമടക്കം വർധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനം ഉടൻ തന്നെ നടത്തിയില്ലെങ്കിൽ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ താളം തെറ്റുന്ന സ്ഥിതിയിലേക്ക് വരും ദിവസങ്ങളിൽ എത്താനുള്ള സാധ്യതയും ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags