Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogKeralaലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: പാപ്പിനിശേരി ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി ജീവനക്കാരന്‍ ചിറക്കല്‍ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് (47) മരിച്ചത്. ധര്‍മ്മശാലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്രീ ജിത്തിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയലോറി വളപട്ടണം പൊലീസ് പിടികൂടി. കെ എസ് ഇ ബി സബ് എന്‍ജിനിയറായി ജോലി ചെയ്തു വരികയാണ് ശ്രീജിത്ത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. യാതൊരു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് ഭാരമുള്ള സിലിണ്ടറുമായി ലോറി സഞ്ചരിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags