
ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം:ഇന്ന് നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു.
ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് പരീക്ഷ മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇന്ന് രാവിലെ കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആണ് മാറ്റിയത്.








