Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:
VazhchayugamBlogKeralaഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ എന്‍എസ് യു നേതാവ് ആതിരയെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേരളത്തില്‍ കേസെടുത്തു. ആതിര ഡിജിപിയ്ക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. സീറോ എഫ്ഐആറാണ് രജിസ്റ്റർ ചെയ്തത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ അതിക്രമമാണ് നേരിട്ടതെന്ന് ആതിര പരാതിയില്‍ പറയുന്നു. കസ്റ്റഡിയില്‍ വെച്ച് പൊലീസ് മര്‍ദ്ദിച്ചു. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി. വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചുവെന്നും ആതിര ആരോപിക്കുന്നു. സമരത്തിനിടെ പരിക്കേറ്റ എന്‍എസ് യു പ്രവര്‍ത്തകരുമായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടിരുന്നു.

‘യൂണിഫോം ധരിച്ചെത്തിയവരും അല്ലാത്തവരുമായിട്ടുള്ളവരാണ് പൊലീസ് ബസില്‍ വെച്ച് ഞങ്ങളെ മര്‍ദിച്ചത്. നിങ്ങള്‍ കുറച്ചുപേര്‍ കാരണം ഞങ്ങള്‍ക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞായിരുന്നു ക്രൂരമര്‍ദനം. ഇനിയും പ്രതിഷേധിക്കും. മര്‍ദിച്ചൊതുക്കാമെന്ന് കരുതിയിട്ട് കാര്യമില്ല’. മര്‍ദനത്തില്‍ പരിക്കേറ്റ ആതിര മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെയും പൊലീസ് തല്ലിച്ചതച്ചെന്നും ആതിര പറഞ്ഞു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്താതെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അതിക്രമത്തിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് വിസമ്മതിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags