Vazhchayugam

Live News

‘ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ വന്‍ മയക്കുമരുന്ന് ശേഖരം

വിമാനത്താവളങ്ങളും വിശുദ്ധ നഗരങ്ങളും ആക്രമിക്കുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി സൗദി മന്ത്രിസഭായോഗം

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogCrime Newsകരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കരമന കൂടത്തിൽ കൊലപാതകത്തിലെ അറസ്റ്റിൽ നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌. ഈ ടെസ്റ്റിലാണ് കൊലപാതകമെന്ന് സംശയിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, പിടിയിലായ പ്രതി രവീന്ദ്രനൊപ്പം രണ്ടു പേർക്ക് കൂടി കൊലപാതകത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം. 2017-ൽ നടന്ന ജയമാധവൻ നായരുടെ കൊലപാതകത്തിൽ ആണ് കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിലായത്.

9 വർഷങ്ങൾക്കുശേഷമാണ് കാര്യസ്ഥൻ രവീന്ദ്രന്റെ അറസ്റ്റ്. തറവാട്ടിൽ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥൻ പിള്ള, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ പിള്ളയുടെ സഹോദരന്റെ മക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയ മാധവൻ നായർ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 1991 മുതൽ 2017 വരെയുള്ള കാലയളവിലായിരുന്നു മരണങ്ങൾ.

2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിക്കുന്നത്. കട്ടിലിൽ നിന്ന് വീണുണ്ടായ പരുക്കാണ് മരണകാരണം എന്നായിരുന്നു ആദ്യ നിഗമനം. ഇങ്ങനെയായിരുന്നു കാര്യസ്ഥനും പൊലീസിന് നൽകിയ മൊഴി. എന്നാൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്. ജയമാധവൻ നായർ മരിച്ചു കിടന്ന മുറിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആയിരുന്നു കേസിന്റെ ചുരുളഴിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags