VazhchayugamBlogKerala‘ഇത് ശ്രീനിവാസനും കൂടിയുള്ളതാണ്, അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു’; ഡോക്ടറേറ്റ് അംഗീകാരത്തില്‍ സത്യന്‍ അന്തിക്കാട്

‘ഇത് ശ്രീനിവാസനും കൂടിയുള്ളതാണ്, അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു’; ഡോക്ടറേറ്റ് അംഗീകാരത്തില്‍ സത്യന്‍ അന്തിക്കാട്
കാലിക്കറ്റ് സര്‍വകലാശാലയുടെ ഹോണറി ഡോക്‌ടറേറ്റ് ആദരത്തില്‍ നന്ദി പറഞ്ഞ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തുടർന്നുള്ള തന്‍റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഈ അംഗീകാരം എന്നതിനേക്കാൾ ഉപരി അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ തന്നോടൊപ്പം ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും. മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുകയും ചെയ്യുന്നുവെന്നും സത്യന്‍ അന്തിക്കാട് കുറിച്ചു.








