
കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും
കോട്ടയം: കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും.
വിദ്യാരംഭത്തിന് നൃത്ത നൃത്തേതര ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസുകൾ ആരംഭിക്കും.
18 ന് ഉച്ചക്ക് 2 മുതൽ കുട്ടികളുടെ കലാ നൃത്ത സംഗീതാരാധന. പൂജവെയ്പ് വൈകിട്ട് 5.30 ന് . 21 ന് രാവിലെ 9.30ന് സംഗീതാരാധന. 10 ന് സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം. ഗുരുദക്ഷിണ.








