Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്

ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്

ഡൽഹി: കടുത്ത നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ രാജ്യതലസ്ഥാനത്തേക്ക് ജെൻ സികളുടെ രണ്ടാം വരവ് ഇന്ന്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് യുവജന വിദ്യാർഥി സംഘടനകളും സംയുക്ത പ്രതിഷേധത്തിന് ഇന്ന് ജന്തർ മന്തറിൽ എത്തും. ജനങ്ങളെ വലയ്ക്കുന്ന നിയന്ത്രണം പാടില്ലെന്ന സുപ്രീംകോടതി നിർദേശത്തിനിടയിലും സമരവേദി സ്ഥിതി ചെയ്യുന്ന സെൻട്രൽ ഡൽഹിയിലേക്ക് എത്തുന്ന മുപ്പതിലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.

ഡൽഹിയിലേക്കുള്ള ട്രെയിനുകളും നിയന്ത്രിച്ചു. ഡൽഹിയിലേക്കുള്ള ദീർഘദൂര ലോക്കൽ ട്രെയിനുകൾക്ക് രാവിലെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ നിയന്ത്രണം ഉണ്ടാകും. ജന്തർ മന്തറിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സമരത്തെ നേരിടാൻ സിആർപിഎഫും ഡൽഹി പൊലീസും ഉൾപ്പെടെ കാൽ ലക്ഷത്തോളം സേനാംഗങ്ങൾ രാജ്യതലസ്ഥാനത്ത് സജ്ജമാണ്.

ചലോ ജന്തർ മന്തർ എന്ന പോസ്റ്റർ പുറത്തിറക്കിയ സിജെപി, ഇന്ന് രാവിലെ എല്ലാവരോടും ജന്തർ മന്തറിലേക്ക് എത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇടതു പാർട്ടികൾ സിജെപിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കൾ നേരിട്ട് സമരപരിപാടിയിൽ പങ്കെടുത്തേക്കും.രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിലാണ്. അതിനിടെ പതിനായിരത്തിലധികം പ്രവർത്തകരെ പൊലീസ് മുൻ‌കൂർ തടങ്കലിൽ ആക്കിയെന്നാണ് സിജെപിയുടെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags