Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaനിയമസഭാ പുസ്തകോത്സവം അന്താരാഷ്ട്ര ലിറ്റററി ഫെസ്റ്റിവലാകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭാ പുസ്തകോത്സവം അന്താരാഷ്ട്ര ലിറ്റററി ഫെസ്റ്റിവലാകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരള നിയമസഭയിൽ കഴിഞ്ഞ നാലു വർഷമായി നടന്നു വരുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം അടിമുടി മാറ്റാനൊരുങ്ങുകയാണെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെലവ് പരമാവധി ചുരുക്കിയായിരിക്കും ഇത്തവണത്തെ പുസ്തകോത്സവമെന്ന് ഒക്ടോബർ 12 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ വിശദാംശങ്ങൾ വിശദീകരിച്ചു കൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു.

പുസ്തകോത്സവം എന്നത് ഇനി മുതൽ കേരള ലെജിസ്ലേച്ചർ ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റിവൽ എന്നായിരിക്കും അറിയപ്പെടുക. 2027 ജനുവരി 7 മുതൽ 13 വരെ നിയമസഭയിലാണ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് പതിവു പോലെ നടക്കുക.

അതിനുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 170 പ്രസാധകരും 282 സ്റ്റാളുകളുമാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന വൻതോതിൽ പണം മുടക്കിയുള്ള കലാപരിപാടികൾക്ക് ഇത്തവണ നിയന്ത്രണമുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags