Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaആനകൾക്ക് ഇനി ഹെൽത്ത് കാർഡ്

ആനകൾക്ക് ഇനി ഹെൽത്ത് കാർഡ്

കോഴിക്കോട്: ആറ് മാസം കൂടുമ്പോൾ ആനകളുടെ രക്തം, മൂത്രം, ആനപ്പിണ്ടം എന്നിവ പരിശോധിച്ച് ഹെൽത്ത് കാർഡിൽ രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് കേരള എലിഫൻ്റ് ഓണേഴ്‌സ് ഫെഡറേഷൻ.

ലിവർ ഫങ്ഷൻ ടെസ്റ്റ്, ക്രിയാറ്റിൻ പരിശോധന തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഗജ മെഡിക്കൽ ക്യാമ്പ് സംസ്ഥാനത്തിൻ്റെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാകും സംഘടിപ്പിക്കുക. പരിശോധനാ വിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡ് ഉടമകൾക്കു കൈമാറും.

വടക്കൻ മേഖല ക്യാമ്പ് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കും. കോട്ടയത്തും കൊല്ലത്തും ക്യാമ്പുകൾ ഈ മാസം തന്നെ നടത്തുമെന്ന് ഫെഡറേഷൻ പ്രസിഡൻ്റ് കെ ബി ഗണേഷ് കുമാറും സെക്രട്ടറി കെ മഹേഷും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags