Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKerala‘പോരും ഇല്ല, മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

‘പോരും ഇല്ല, മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: മാലിന്യനിര്‍മാര്‍ജന പദ്ധതിയെ ചൊല്ലി തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. ആരുമായിട്ടും മത്സരമില്ല, പോരും ഇല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ദിവ്യ എസ് അയ്യരുടെ പ്രതികരണം. മാലിന്യ നിര്‍മാര്‍ജനത്തിനായി വകുപ്പ് സെക്രട്ടറി ടി വി അനുപമയും ദിവ്യാ എസ് അയ്യരും രണ്ട് പദ്ധതികളുമായെത്തിയതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

തദ്ദേശ സ്വയംഭരണവകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി വകുപ്പ് മന്ത്രി കെ എം ഷാജി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും രണ്ട് ഉത്തരവുകള്‍ ഇറങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പില്‍ മാലിന്യനിര്‍മാര്‍ജനത്തിനായി വകുപ്പ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ ഡയറക്ടറും സമാന്തര പദ്ധതികള്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ നിര്‍മലം എന്ന പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍, വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത് ഐസി 100 ചലഞ്ച്. ഒരേ ആവശ്യങ്ങള്‍ക്കായി രണ്ടു ഉത്തരവുകള്‍ വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമായി. ഒരു പദ്ധതിയിലും തങ്ങള്‍ക്കാവശ്യപ്പെട്ട അര്‍ഹത ലഭിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവുകള്‍. രണ്ടു പദ്ധതികളുമായും മുന്നോട്ടുപോകാനാണ് നിലവില്‍ വകുപ്പിന്റെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags