Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൊലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററില്‍ പോയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ലോകായുക്തയെ അറിയിച്ചു.

മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയ്‌ക്കെതിരായ പരാതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ചിപ്‌സന്റെ ഇൻ വോയ്സ് ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാക്കി. മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രക്കെതിരെ പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ ആണ് ലോകായുക്തയിൽ ഹർജി നൽകിയത്.

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചത് ചിപ്സൻ എയർവെയ്‌സ് ആണെന്നും സർക്കാരുമായുള്ള ഹെലിക്കോപ്റ്റർ കരാർ നീട്ടാൻ കാത്തിരിക്കുന്ന കമ്പനിയാണിതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അവരിൽ നിന്നാണ് മുഖ്യമന്ത്രി ആനുകൂല്യം കൈപ്പറ്റിയത്. അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിമാനയാത്രയുടെ രേഖകൾ പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സർ‌ക്കാർ‌ നിലപാട് അറിയിച്ചതിനെത്തുടർന്ന് കേസ് നവംബർ മൂന്നിലേക്ക് മാറ്റി.

നിലവിലെ കരാര്‍ പ്രകാരം പ്രതിമാസം 25 മണിക്കൂര്‍ പറക്കലിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതവും നല്‍കണം. ഇനി ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. കാലാവധി അവസാനിച്ചതിന് പിന്നാലെ കരാര്‍ പുതുക്കണമെന്ന് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags