
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ ഭൂചലനം; ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.15 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെചമോലിയിലാണ്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി നല്‍കുന്ന വിവരം.
ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഡല്‍ഹിയിലും എന്‍സിആര്‍ പ്രദേശങ്ങളിലും നോയിഡ, ഗുരുഗ്രാം എന്നിടങ്ങളിലും ഉത്തരേന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
വിവിധ പ്രദേശങ്ങളിലെ താമസക്കാര്‍ ചെറിയൊരു കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വിവരം. തീവ്രത കുറഞ്ഞ ഭുകമ്പമാണ് ഇവിടെയുണ്ടായത്. സംഭവസ്ഥലങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.








