Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: ദോശ ചുട്ടുകൊണ്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, നടി നൂറിന്‍ ഷെരീഫ് എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഇഡ്ലി കഫേയിലാണ് സതീശന്‍ ദോശ ചുട്ടെടുത്തത്.

‘ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്’ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ചൂടുള്ള തവയിലേക്ക് അദ്ദേഹം സ്‌റ്റൈലായി മാവ് ഒഴിച്ചത്. ‘ഇത്രയും ഗംഭീരമായ ദോശ കണ്ടിട്ടുണ്ടോ’ എന്ന് കളിയായി പറയുകയും ചെയ്തു.

ആനിയെയും ഷാജി കൈലാസിനെയും കൂടാതെ എം.പി ഹൈബി ഈഡന്‍, എംഎല്‍എ അന്‍വര്‍ സാദത്ത്, മുന്‍എംഎല്‍എ കെ.ബാബു തുടങ്ങിയവരും സതീശനൊപ്പം ഉണ്ടായിരുന്നു. വിഡിയോ വൈറല്‍ ആയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കേരളാ മുഖ്യമന്ത്രിക്ക് ഇതാണോ പണി എന്ന് തുടങ്ങി, ജനകീയ മുഖ്യമന്ത്രി ചിലപ്പോള്‍ ദോശ ചുട്ടെന്നും വരും എന്നുള്ള തരത്തില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, മേജര്‍ രവി, ജോമോള്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരും ഇഡ്‌ലി കഫേയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags