Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNational‘മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല’; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം

‘മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല’; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം

ന്യൂഡൽഹി: “മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ യാതൊരുവിധ അനുമതിയും നൽകിയിട്ടില്ല, ഇക്കാര്യത്തിൽ വളരെ വ്യക്തതയുണ്ടാകണം” – വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ വിവാദ ഭേദഗതികളിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളിലും നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി. ഫോം 6-ൽ കൊണ്ടുവന്ന മാറ്റങ്ങൾ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരസ്യമായി നിലപാട് വ്യക്തമാക്കിയത്.

പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള ഫോം 6-ൽ 2025-ലും തുടർന്ന് 2026 ജൂലൈയിലും വരുത്തിയ മാറ്റങ്ങളുടെയും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട മുഴുവൻ നയപരമായ തീരുമാനങ്ങളുടെയും പൂർണ്ണ രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കമ്മീഷൻ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

“ഔദ്യോഗിക രേഖകൾ കോടതിക്ക് മുന്നിൽ ഹാജരാക്കുമ്പോൾ, ഫോം 6-ൽ യഥാർത്ഥത്തിൽ മാറ്റങ്ങൾ വരുത്തിയത് ആരാണെന്ന് ഞങ്ങൾക്ക് നേരിട്ട് കാണണം,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള ഫോം 6-ൽ 2025-ലും തുടർന്ന് 2026 ജൂലൈയിലും വരുത്തിയ മാറ്റങ്ങളുടെയും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട മുഴുവൻ നയപരമായ തീരുമാനങ്ങളുടെയും പൂർണ്ണ രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. കമ്മീഷന്റെ ഭാഗം കേൾക്കാതെ അത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡിജി (ഐടി) സീമ ഖന്ന എന്നിവർക്ക് വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags