Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaസർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ല; വിദേശ ആശുപത്രികളുടെ കുതന്ത്രങ്ങളിൽ സർക്കാർ വീഴില്ല: മന്ത്രി കെ മുരളീധരൻ

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ല; വിദേശ ആശുപത്രികളുടെ കുതന്ത്രങ്ങളിൽ സർക്കാർ വീഴില്ല: മന്ത്രി കെ മുരളീധരൻ

കൊച്ചി: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ മരുന്നെ കിട്ടാനില്ല എന്ന പ്രചരണം ശെരിയല്ല. ചില മരുന്ന് കമ്പനികളെ സർക്കാർ തന്നെ ഒഴിവാക്കിയിരുന്നു. അവരുടെ ഗുണനിലവാരം പരിഗണിച്ചാണ് വേണ്ടന്ന് വെച്ചത്. സർക്കാർ ആശുപത്രികൾ മോശമാണ് എന്ന പ്രചരണത്തെ ചെറുക്കും. വിദേശ ആശുപത്രികളുടെ തന്ത്ര കുതന്ത്രങ്ങളിൽ ഈ സർക്കാർ വീഴില്ലെന്നും മുരളീധരൻ പ്രതികരിച്ചു. കൊച്ചിയിൽ IMA സംഘടിപ്പിച്ച പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ചില മരുന്നുകൾക്ക് ഷോർട്ടേജ് ഉണ്ട്. യുദ്ധം ഒരു കാരണമാണ്. അത് റെഡി പർച്ചേസ് ചെയ്യാൻ കഴിയും. നേരത്തെ ഓർഡർ ചെയ്ത മരുന്നുകൾ വരാനുണ്ട്. പോരായ്മകൾ ഉണ്ടാകാം ഒന്നുമില്ല എന്ന പ്രചാരണം ദൗർഭാഗ്യകരമാണ് മന്ത്രി വ്യക്തമാക്കി.

ചില സ്വകാര്യ ആശുപത്രികൾ അമിത റൂം വാടകയും, അമിത മരുന്ന് വിലയും ഈടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ചില നിയന്ത്രണങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് വിദേശ നിക്ഷേപമുള്ള വൻകിട ആശുപത്രികളാണ് ഇത് ചെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags