Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSports‘ഗോൾഡൻ പഞ്ച്’; മേരി കോമിനുശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്‌ലിന

‘ഗോൾഡൻ പഞ്ച്’; മേരി കോമിനുശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്‌ലിന

നഗോയ: ഏഷ്യൻ ഗെയിംസ് ബോക്സിങ് റിംഗിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനയുടെ സിയി ബാവോയെ വീഴ്ത്തി ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ൻ കന്നി ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കി. ഇതോടെ ഇതിഹാസ താരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത എന്ന സുവർണ്ണ നേട്ടവും ലവ്‌ലിന സ്വന്തം പേരിൽ കുറിച്ചു.

ആവേശകരമായ ഫൈനലിൽ എതിരാളിയുടെ ശക്തമായ വെല്ലുവിളിയെ തന്ത്രപരമായി അതിജീവിച്ചാണ് താരം വിജയം പിടിച്ചെടുത്തത്. സെമിഫൈനലിൽ കസാക്കിസ്ഥാന്റെ നതാല്യ ബൊഗ്ദാനോവയെ വീഴ്ത്തിയായിരുന്നു ലവ്‌ലിന കലാശപ്പോരിലേക്ക് മുന്നേറിയത്.

2022 ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലെ വെള്ളി നേട്ടത്തെ തിരുത്തിക്കുറിച്ചാണ് ഇരുപത്തിയെട്ടുകാരിയായ ലവ്‌ലിന ഇത്തവണ തന്റെ മെഡലിന്റെ തിളക്കം സ്വർണമാക്കി മാറ്റിയത്. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം മെഡൽ സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ് നഗോയയിലെ സുവർണ്ണ നേട്ടം.

2026 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലവും നേടിയിട്ടുള്ള താരം, ടൂർണമെന്റിലുടനീളം പുറത്തെടുത്ത ആധികാരിക പ്രകടനത്തിന്റെ തുടർച്ചയായാണ് ഫൈനലിലും വെന്നിക്കൊടി പാറിച്ചത്. രാജ്യത്തിന്റെ പന്ത്രണ്ടാമത്തെ സ്വർണ മെഡൽ കൂടിയാണ് ലവ്‌ലിന ബോർഗോഹെയ്ൻ ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags