Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്: കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു

ഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്: കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു

തിരുവനന്തപുരം: യുഎന്‍ സര്‍വകലാശാല ക്യാംപസ് കേരളത്തിലേക്ക്. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു. കുസാറ്റ്, ന്യൂവാല്‍സ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ഈ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംയുക്ത സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ബിരുദാന്തര ബിരുദം, ഡോക്ടറല്‍ കോഴ്‌സുകള്‍ സര്‍വകലാശാലയിലുണ്ടാകും.

2027ല്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. ജപ്പാനിലെ ടോക്യോയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം. 1975ല്‍ പ്രവര്‍ത്തനം തുടങ്ങിയ യുഎന്‍ യൂണിവേഴ്‌സിറ്റിക്ക് ലോകത്താകെ 13 ക്യാംപസുകളുണ്ട്. ആഗോള പ്രശ്‌നങ്ങളില്‍ ഗവേഷണവും പഠനങ്ങളും നടത്തുകയാണ് സര്‍വകലാശാലയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാരിന്റെ പുതിയ സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ ചുവട് പിടിച്ചാണ് വിദേശ സര്‍വകലാശാലകള്‍ എത്തുന്നത്. പുതിയ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags