Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalകുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു. നിയന്ത്രണത്തിനായി ഐടി നിയമപ്രകാരം ചട്ടം വേണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചു.

നിയമത്തിന്റെ കണ്ണില്‍ നിന്ന് നോക്കിയാല്‍ എന്തെങ്കിലും കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വിശദീകരിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ അക്കൗണ്ട് നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി കരാറിലേര്‍പ്പെടാന്‍ എങ്ങനെ സാധിക്കുമെന്നും കരാറില്ലാതെ അക്കൗണ്ടുകള്‍ എങ്ങനെ സജീവമാകുമെന്നും കോടതി ചോദിച്ചു. ഇത്തരം കരാറുകള്‍ തുടക്കം മുതല്‍ തന്നെ അസാധുവായി കണക്കാക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 12 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കൊക്കെ അക്കൗണ്ടെടുക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും കോടതി ചോദിച്ചു.

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags