Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaതിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരും; ജൂൺ 19 ന് മാരിടൈം ദിനം ആചരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരും; ജൂൺ 19 ന് മാരിടൈം ദിനം ആചരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിൽ ഓഷിനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും തുടങ്ങും കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളം ഇനിമുതൽ മാരിടൈം ഡേ (സമുദ്രദിനം) ആചരിക്കും. ജൂൺ 19 ന് കേരള മാരിടൈം ദിനം ആചരിക്കും. എല്ലാ വർഷവും കേരളാ മാരിടൈം കോൺക്ലെവ് നടത്തും. ലോകത്തെ പ്രധാന മാരിടൈം ഡെസ്റ്റിനേഷൻ ആയി കേരളത്തെ മാറ്റും. എന്ത് മാറ്റം ഉണ്ടായി എന്ന് കൃത്യമായി നിരീക്ഷിക്കും
നിശ്ചിത സമയക്രമം നിശ്ചയിക്കും.നേട്ടങ്ങളും കോട്ടങ്ങളും വാർഷിക കണക്കെടുപ്പ് നടത്തും.

അഡ്മിറാലിറ്റി കോർട്ട് കൊച്ചിയിൽ ആരംഭിക്കണം എന്നാണ് ലക്ഷ്യം. സമുദ്ര നിയമങ്ങൾ പഠിക്കുന്നവർക്ക് പോലും ഇത് ഗുണം ചെയ്യും. കേരളത്തിൽ മാരിടൈം മ്യൂസിയം ആരംഭിക്കും. ഈ സർക്കാർ 6 മാസം തികയുന്ന അന്ന് മുതൽ പദ്ധതികളുടെ ലക്ഷ്യത്തിലേക്ക് കടക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags