VazhchayugamBlogSportsമലയാളി താരം ഉള്‍പ്പെട്ട റിലേ ടീമിന് വെള്ളി! ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 16 മെഡലുകള്‍

മലയാളി താരം ഉള്‍പ്പെട്ട റിലേ ടീമിന് വെള്ളി! ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 16 മെഡലുകള്‍
നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. മലയാളി താരം ടിഎസ് മനു, എംആര്‍ പൂവമ്മ, വിശാല്‍ തേനരശ്, വിദ്യ രാംരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് വെള്ളി ഓടിപ്പിടിച്ചത്. 2023ലെ ഹാങ്ഷു ഗെയിംസിലും ഈ ഇനത്തില്‍ ഇന്ത്യക്ക് വെള്ളി നേട്ടുമുണ്ട്. ഇത്തവണയും ടീം വെള്ളി നിലനിര്‍ത്തി.
3:14.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീമിന്റെ വെള്ളിത്തിളക്കം. ബഹ്‌റൈന്‍ ടീം ഗെയിംസ് റെക്കോര്‍ഡോടെ 3:12.87 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.
ഒരു സ്വര്‍ണം അടക്കം 16 മെഡലുകളാണ് നിലവില്‍ ഇന്ത്യക്കുള്ളത്. 6 വെള്ളി മെഡലുകളും 9 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. മെഡല്‍ വേട്ടയില്‍ ചൈനയാണ് ഒന്നാമത്.








