Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogInternationalയുദ്ധത്തിന്റെ രൂപം മാറും, പുതിയ ആയുധങ്ങൾ കണ്ട് ലോകം ഞെട്ടുമെന്ന് ഇറാൻ; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ്

യുദ്ധത്തിന്റെ രൂപം മാറും, പുതിയ ആയുധങ്ങൾ കണ്ട് ലോകം ഞെട്ടുമെന്ന് ഇറാൻ; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ്

അമേരിക്ക ഇറാനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടാൽ, മുൻപ് ആക്രമിക്കാത്ത കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) മുന്നറിയിപ്പ്. പുതിയ ആയുധങ്ങൾ ഉപയോഗിക്കുമെന്നും ഐആർജിസി വക്താവ് ഹുസൈൻ മൊഹെബി വ്യക്തമാക്കി. ഫാർസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇനി ഒരു പുതിയ അധിനിവേശം ഉണ്ടായാൽ, യുദ്ധത്തിന്റെ ഭൂമിശാസ്ത്രത്തിലും ആയുധങ്ങളിലും തീർച്ചയായും മാറ്റം വരുത്തുമെന്ന് ഹുസൈൻ മൊഹെബി പറഞ്ഞു. ദീർഘകാല പോരാട്ടത്തിന് ഇറാൻ സജ്ജമാണെന്നും ഇറാന്റെ പുതിയ ആയുധശേഷി കണ്ട് ‘ലോകം അത്ഭുതപ്പെടുമെന്നും മൊഹെബി വ്യക്തമാക്കി.

യുഎസ് പുതിയ ആക്രമണം നടത്തിയാൽ ഇറാന്റെ പ്രതിരോധ-പ്രത്യാക്രമണ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഐആർജിസി വക്താവിന്റെ മുന്നറിയിപ്പ്. ലക്ഷ്യങ്ങൾ ഇനി പഴയതുപോലെ ആകണമെന്നില്ല. ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ലാത്ത പുതിയ ലക്ഷ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാൻ ഒരിക്കലും അണുവായുധം സ്വന്തമാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പുവരുത്തുമെന്നും, ആ ലക്ഷ്യത്തിനായി പരമാവധി സമ്മർദ്ദം തുടരുമെന്നും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ ചർച്ചകളുടെ മേശയിലേക്ക് തിരിച്ചുവരാൻ ഇറാനുള്ള വാതിലുകൾ ഇനിയും തുറന്നുകിടക്കുകയാണെന്നും എക്സ് പോസ്റ്റിൽ വാൾട്സ് അഭിപ്രായപ്പെട്ടു.

ന്യൂയോർക്കിൽ അൽ-മോണിറ്റർ സംഘടിപ്പിച്ച ചടങ്ങിൽ വാൾട്സ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഈ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ പോരാട്ടം 47 വർഷമായി തുടരുന്ന സംഘർഷത്തിന്റെ തുടർച്ചയാണെന്നാണ് ദൃശ്യങ്ങളിൽ അദ്ദേഹം വിശേഷിപ്പിച്ചത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags