Vazhchayugam

Live News

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogEntertainmentസ്നേഹമെന്നത് അന്ധമായ അനുസരണമല്ല; ഗാന്ധിയൻ ആദർശങ്ങളുടെ കഥയുമായി ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക്

സ്നേഹമെന്നത് അന്ധമായ അനുസരണമല്ല; ഗാന്ധിയൻ ആദർശങ്ങളുടെ കഥയുമായി ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക്

വേണു നായർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘ഇഴകൾക്കപ്പുറം’. ചിത്രം ഗാന്ധിജയന്തി ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നു.
വ്യക്തിപരമായ ബന്ധവും സ്നേഹവും ചിലപ്പോൾ ചില മനുഷ്യരെ നമ്മുടെ ഉള്ളിൽ വിഗ്രഹവൽക്കരിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് കൊണ്ടുതന്നെ അവരുടെ തെറ്റുകളെയും ആദർശങ്ങളിലെ വൈരുധ്യങ്ങളെയും ശ്രദ്ധിക്കാതെ പോകാറുണ്ട്. സ്നേഹമെന്നത് അന്ധമായ അനുസരണയല്ല, മറിച്ച് തിരുത്തലുകളിലേക്കുള്ള വാതിലാണെന്ന വലിയ തിരിച്ചറിവാണ് ‘ഇഴകൾക്കപ്പുറം’ (The Unseen Thread) എന്ന ചിത്രം പങ്കുവെക്കുന്നത്.

സ്വന്തം നിലപാടുകളിലും അച്ചടക്കത്തിലും വിട്ടുവീഴ്ചയില്ലാതെ ജീവിക്കുന്ന ഡോ. ആനന്ദ് ശിവൻ എന്ന പ്രായമായ ഗാന്ധിയൻ്റെയും, അദ്ദേഹത്തിൻ്റെ കേവല നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന മകൾ കാർത്തിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാർത്തി എന്ന കഥാപാത്രം ഒരു ഡോക്യുമെൻ്ററി സംവിധായികയാണ്. രണ്ടുപേരുടെയും ആശയങ്ങൾ രണ്ടു ധ്രുവങ്ങളിലാണ്. ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നതാകട്ടെ ആനന്ദ്ജിയുടെ വിശ്വസ്തനായ സുഹൃത്തായ ജഗദീഷും. ആദർശങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കുള്ളതാണെന്നും, മനുഷ്യരെ ആദർശങ്ങൾക്കായി ബലികൊടുക്കാനുള്ളതല്ലെന്നുമുള്ള നിർണായക സത്യത്തിലേക്ക് ഇവർ മൂവരും എത്തിച്ചേരുന്നതാണ് സിനിമയുടെ കാതൽ.

ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഇഴകൾക്കപ്പുറം എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം നടന്നിരുന്നു. സിനിമ മനുഷ്യനെ ആഴത്തിൽ സ്പർശിക്കുന്നതാണെന്ന് ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ആദർശങ്ങളെ പൊളിറ്റിക്കൽ ആയി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ ഗാന്ധിയൻ ആദർശങ്ങളും രാഷ്ട്രീയവും ഈ ചിത്രത്തിലൂടെ കൃത്യമായി വരച്ചുകാട്ടുന്നു. ചിത്രം ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനപ്പെട്ട കഥാപാത്രങ്ങളും അഭിനേതാക്കളും​ – ഡോ. ആനന്ദ് ശിവൻ – ദിനേശ് പണിക്കർ​കാർത്തി- ഗൗതമി​ ജഗദീഷ്- വഞ്ചിയൂർ പ്രവീൺകുമാർ.

​അണിയറ പ്രവർത്തകർ-
.ബാനർ- വേണു നായർ പ്രൊഡക്ഷൻസ്,​രചന, സംവിധാനം, നിർമാണം, സംഗീതം, സൗണ്ട് ഡിസൈൻ- വേണു നായർ,​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ,​ഛായാഗ്രഹണം- പുഷ്പൻ ദിവാകരൻ,​എഡിറ്റിംഗ്- പ്രദീപ് ചന്ദ്രൻ,​ഗാനരചന- ശ്രീ ലക്ഷ്മണാചാര്യ, ആലാപനം- സരിത രാജീവ്, ​​പിആർഒ- അജയ് തുണ്ടത്തിൽ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags