Vazhchayugam

Live News

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogNationalസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ‘കഞ്ചാവ്’ അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ‘കഞ്ചാവ്’ അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഫുക്കറ്റ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ പൈലറ്റ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിനെ പിരിച്ചുവിട്ടതായി എയര്‍ഇന്ത്യ. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

‘സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ഫുക്കെറ്റ് – ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ, ഫിറ്റ്‌നസ്, നിയന്ത്രണപരമായ വ്യവസ്ഥകള്‍ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന എയര്‍ ഇന്ത്യയുടെ നയത്തിന് അനുസൃതമായി പൈലറ്റിനെ അടിയന്തരമായി പിരിച്ചുവിടുന്നു’- എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളില്‍ പറക്കുന്നതിനിടയിലാണ് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. ഈ സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് പെട്ടെന്നുണ്ടായ ഉയരവ്യത്യാസത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ പൈലറ്റുമാര്‍ക്ക് ലഹരി നിര്‍ണയ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags