Vazhchayugam

Live News

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaസർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയ സംഭവം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയ സംഭവം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സർക്കാർ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ഷിബു പി.എൽ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സർക്കാർ മദ്യനയത്തിന് മുന്നോടിയായാണ് പുതിയ ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നൽകിയത്.

ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിയാണ് അനുമതി നൽകിയത്. എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് പുതിയതായി അനുമതി നൽകിയത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പുറത്തു വരുന്നതിനു മുൻപായി പുതിയ ബാറുകൾക്ക് അനുമതി നൽകാൻ പാടില്ല എന്ന നിർദ്ദേശം നിലനിൽക്കെയാണ് അനുമതി. ഉദ്യോഗസ്ഥ നടപടിയിൽ എക്സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലാണ്. വിഷയത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം ലിജു അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.

നേരത്തെ വീര്യം കൂടിയ വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. മന്ത്രിയുടെ അറിവില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന ആക്ഷേപത്തെ തുടർന്ന്, ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പനയ്ക്കുള്ള ഉത്തരവ് സർക്കാർ പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags