Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaപുന്നമടയുടെ ഓളപ്പൂരത്തിന് ഓഗസ്റ്റ് 22-ന് തുടക്കം; സംഘാടനം ഇവന്റ് മാനേജ്‌മെന്റിന്

പുന്നമടയുടെ ഓളപ്പൂരത്തിന് ഓഗസ്റ്റ് 22-ന് തുടക്കം; സംഘാടനം ഇവന്റ് മാനേജ്‌മെന്റിന്

ആലപ്പുഴ: ലോകത്തിന് മുന്നിൽ കേരളത്തിന്‍റെ അഭിമാനമുയർത്തുന്ന ആലപ്പുഴയുടെ ഓളപ്പൂരത്തിന് ആഗസ്റ്റ് 22 – ന് പുന്നമട സാക്ഷിയാകും. ഓണാഘോഷത്തിനൊപ്പം ഒരാഴ്ചനീളുന്ന പരിപാടികളോടെയാണ് 72ാ-മത് നെഹ്റുട്രോഫി വള്ളംകളിയെ വരവേൽക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിന് ചുമതല നൽകിയതോടെ രാജ്യന്തരനിലവാരത്തിൽ വള്ളംകളി ഇക്കുറി കൂടുതൽ കളറാകും. വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങള്‍ മാറ്റുരയ്ക്കും. ചുണ്ടൻ വിഭാഗത്തില്‍ മാത്രംആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്‍-രണ്ട്, ഇരുട്ടുകുത്തി എ-മൂന്ന്, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- അഞ്ച്, വെപ്പ് ബി- നാല്, തെക്കനോടി തറ-ഒന്ന്, തെക്കനോടി കെട്ട്-നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങൾ.

വിനോദ-വിദേശ സഞ്ചാരികളെയും പ്രതീക്ഷിക്കുന്നുണ്ട്. പുന്നമടയിൽ നേരത്തെ ട്രാക്ക് തയാറാക്കി ജനങ്ങളെ കൂടുതൽ ആകർഷിച്ച് ട്രയലുകൾ കൂടൂതൽ ജനപ്രിയമാക്കും.
ആഗസ്റ്റ് 18ന് നഗരംചുറ്റിയുള്ള വർണാഭമായ സാംസ്കാരികഘോഷയാത്രയും നടക്കും. വൈകീട്ട് മൂന്നിന് ആലപ്പുഴ നഗരസഭ അങ്കണത്തിൽ നിന്നും ജോൺസ് ഗ്രൗണ്ടിലേക്കാണ് സംസ്കാരികഘോഷയാത്ര. തുടർന്ന് ജോബി ജോൺ നയിക്കുന്ന ഗാനമേള അരങ്ങേറും.

19ന് കാവാലം സ്മൃതികൾ സംഗീത പരിപാടിയും പുന്നപ്ര മധുവിന്റെ സ്റ്റേജ് ഷോയും ഉണ്ടാകും. 20 ന് വിനീത് ശ്രീനിവാസന്റെ ഗാനമേളയും നടക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെ പ്രധാനസർക്കാർ ഓഫിസുകൾ വഴി ഓൺലൈൻ ടിക്കറ്റ് വിൽപനയും നടക്കുന്നുണ്ട്. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയിലൂടെയാണ് ഓണ്‍ലൈൻ ടിക്കറ്റ് ലഭിക്കുക. എല്ലാ വിഭാഗത്തിലുള്ള ടിക്കറ്റും ഓൺലൈനായി ലഭിക്കും. www. nehrutrophy.nic.in എന്ന് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ടിക്കറ്റ് എടുക്കാനാവും.

ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റുപവലിയനിൽ പ്രവേശനം ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റുപവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10,000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്‍ണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേകബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവുമുണ്ടാകും. നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, റോസ് കോര്‍ണര്‍ 1500, വിക്ടറി ലൈൻ 500, ഓള്‍ വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags