Vazhchayugam

Live News

28.3°C
  • Kottayam
September 15, 2026
Follow Us:
VazhchayugamBlogKeralaKeralaസുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന തിരുവവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധിയില്‍ അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയ തദ്ദേശ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഡോ. ചിത്ര പി അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍. ഫയലില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥയുടെത് ഗുരുതരമായ ചട്ടലംഘനമാണെന്നും മന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് കത്ത് നല്‍കിയെതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശമന്ത്രി കെ എം ഷാജി നിര്‍ദേശിച്ചെങ്കിലും അത് മറികടന്ന് അണ്ടര്‍ സെക്രട്ടറിയായ ചിത്ര സുഗതന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു. ഇതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചിത്രയ്‌ക്കെതിരെ അന്വേഷണം നടത്തിയത്. ഗുരുതരമായ ചട്ടലംഘനം നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതോടെ സസ്‌പെന്‍ഷനിലാകുന്ന അദ്യ കെഎഎസ് ഉദ്യോഗസ്ഥയായി ചിത്ര.

ബിജെപി ഭരണസമിതിക്ക് അനുകൂലമായ രീതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതായി ഇടതുമുന്നണി ആരോപിച്ചിരുന്നു. എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 22നാണ് സുഗതന്‍ അപേക്ഷ സമര്‍പ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags