Vazhchayugam

Live News

മമ്മൂക്ക ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഞങ്ങളെ കേള്‍ക്കുകയും ചെയ്തു; കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം

‘കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ബാധിച്ച് മരിച്ച ആര്‍ക്കും റെംഡെസിവിര്‍ മരുന്ന് നല്‍കിയിട്ടില്ല’; ആരോഗ്യമന്ത്രിയെ തള്ളി ഡോക്ടര്‍ അനൂപ് കുമാര്‍

നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി

വയറ്റിലെ സൂക്ഷ്മജീവികളും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടോ?നിര്‍ണായക കണ്ടെത്തലുമായി കുസാറ്റും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; PSCയിലെ 10 അംഗങ്ങള്‍ക്ക് ഇന്ന് നോട്ടീസ്

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaവരുന്നൂ കെഎസ്ആര്‍ടിസി ബസുകളില്‍ 32 ഇഞ്ച് ടെലിവിഷന്‍

വരുന്നൂ കെഎസ്ആര്‍ടിസി ബസുകളില്‍ 32 ഇഞ്ച് ടെലിവിഷന്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കുന്നു. 32 ഇഞ്ച് ടിവികളാണ് സ്ഥാപിക്കുന്നത്. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാര്‍. ആദ്യഘട്ടത്തില്‍ 500 ബസ്സുകളിലാണ് ടിവി സ്ഥാപിക്കുക. പിന്നീട് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തിയാണ് കരാര്‍ കമ്പനി ഇവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുക.

ബസ്സില്‍ ഡ്രൈവര്‍ സീറ്റിന് പുറകിലായി യാത്രക്കാര്‍ക്കെല്ലാം കാണാവുന്ന വിധത്തില്‍ മുകളിലായാണ് ടിവി സ്ഥാപിക്കുന്നത്. ടിവിയില്‍ വാര്‍ത്തയ്‌ക്കൊപ്പം ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങള്‍, എത്തിയ സ്റ്റോപ്പ്, അടുത്ത സ്‌റ്റോപ്പ്, ബസ് സമയം, കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ എല്ലാം അറിയാം.

കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ടിവി സ്ഥാപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതുമടക്കം എല്ലാം കരാറെടുത്ത കമ്പനി ചെയ്യും വിധമാണ് പദ്ധതി. പ്രതിമാസം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക ലൈസന്‍സ് ഫീസായി കെഎസ്ആര്‍ടിസിക്ക് നല്‍കുകയും ചെയ്യും. നാന്നൂറോളം ബസുകളില്‍ ടിവി സ്ഥാപിച്ചു. ശേഷിക്കുന്നവയില്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വരുമനം ലഭിക്കുന്നവരെ തെരഞ്ഞെടുത്ത് അവര്‍ക്ക് നല്‍കാനും ആലോചനയുണ്ട്. വിഡിയോ അടക്കമുള്ളവ കോര്‍പ്പറേഷന്റെ അംഗീകാരത്തോടെ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുള്ളു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags