Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogNational‘ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി

‘ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രശ്‌ന പരിഹാരത്തിനുമായി ഇനി എന്തെല്ലാം ചുവടുവയ്പ്പുകളാണ് ഉണ്ടാകുകയെന്ന് വിശദീകരിച്ചുകൊണ്ടാണ് വിഡിയോ. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂല മാറ്റങ്ങള്‍ക്ക് കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം. രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് മോദിയുടെ വിഡിയോ.

നമ്മുടെ രാജ്യത്തെ പരീക്ഷാ നടത്തിപ്പില്‍ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ തന്നെ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കും. പരീക്ഷാ പരിഷ്‌കരണമാകും അതിന്റെ പ്രധാന ലക്ഷ്യം. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags