Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaസിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ

സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ

കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ ചോദിച്ചിരിക്കുന്നത്.

പ്രതിഷേധിക്കുന്നവരോട് നിങ്ങൾ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകണമെന്നില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനകളെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ പറയുന്നുണ്ട്. സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം അമിതമായ ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, നാം ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കണം—നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്ന്.

നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ നാടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്ന് പറഞ്ഞാണ് വിസ്മയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags