Vazhchayugam

Live News

28.3°C
  • Kottayam
September 13, 2026
Follow Us:
VazhchayugamBlogInternationalആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ലണ്ടൻ: ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമറുടെ രാജിയെ തുടർന്നാണ് ബേൺഹാമിനെ ലേബർ പാർട്ടി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ചയാണ് ബേൺഹാമിനെ ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ചയാണ് ബേൺഹാമിനെ ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയാണ് ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്. പിന്നാലെ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ രാഷ്ട്രീയ-സാമ്പത്തിക മാതൃക അവതരിപ്പിക്കുമെന്ന് ബേൺഹാം പ്രഖ്യാപിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായിരുന്ന ബേൺഹാം കഴിഞ്ഞ ഒരു ദശകത്തിനിടെ അധികാരമേൽക്കുന്ന ബ്രിട്ടൻ്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ്. ‘നേതാക്കൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തോട് മടുത്ത ജനങ്ങൾക്ക് സ്ഥിരതയും പ്രതീക്ഷയും നൽകുന്ന പുതിയ സാമ്പത്തിക മാതൃകയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന നിർണായക ഘട്ടമാണ് ഈ നിമിഷം. പുതിയ രാഷ്ട്രീയ മാതൃകയും പുതിയ സാമ്പത്തിക മാതൃകയും ബ്രിട്ടനിൽ നടപ്പാക്കും എന്നും ആദ്യ പ്രസം​ഗത്തിൽ’ ബേൺഹാം വ്യക്തമാക്കി.

ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ രാജാവ് ചാൾസ് മൂന്നാമനും ആൻഡി ബേൺഹാമും തമ്മിലുള്ള കൂടിക്കാഴ്ച പൂർത്തിയായതായി സ്ഥിരീകരിച്ചിരുന്നു. ബേൺഹാം രാജാവിൻ്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുൻ പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ ബേൺഹാമിന് ആശംസനേർന്നു. ഹൃസ്വമായ തൻ്റെ വിടവാങ്ങൽ പ്രസം​ഗത്തിലായിരുന്നു സ്റ്റാർമറിന്റെ പ്രതികരണം. ‘പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ ലഭിച്ച അവസരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. ബേൺഹാമിന് എല്ലാ വിജയാശംസകളും അദ്ദേഹം നേരുന്നു എന്നായിരുന്നു’ കെയ്ർ സ്റ്റാർമറുടെ പ്രതികരണം.

മന്ത്രിസഭാ രൂപീകരണമാണ് ബേൺഹാമിന് മുന്നിലുള്ള ആദ്യത്തെ വലിയ ദൗത്യം. ധനമന്ത്രിയായി ആരെ നിശ്ചയിക്കുമെന്നതിൽ ലേബർ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആരാകുമെന്ന കാര്യത്തിൽ ലേബർ പാർട്ടിക്കുള്ളിൽ തന്നെ വലിയ ചർച്ചകളാണ് നടക്കുന്നത്. സാമ്പത്തിക വളർച്ചയിലെ മന്ദഗതി, രൂക്ഷമായ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടങ്ങിയ നിരവധി വെല്ലുവിളികളും പുതിയ സർക്കാരിനെ കാത്തിരിക്കുന്ന ഘട്ടത്തിലാണ് ആരാകും പുതിയ ധനകാര്യമന്ത്രി എന്ന ചർച്ചകൾ സജീവമാകുന്നത്. അതേസമയം ജനങ്ങൾക്ക് ഉടൻ ആശ്വാസം നൽകുന്നതിനായി ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും അവയ്ക്ക് ആവശ്യമായ ധനസമാഹരണ മാർഗങ്ങളും ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് ബേൺഹാം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷാവസാനം രാജ്യത്തിൻ്റെ ഭാവിദിശ വ്യക്തമാക്കുന്നതിനായി ബ്രിട്ടനുവേണ്ടിയുള്ള 10 വർഷത്തെ പദ്ധതി” (Plan for Britain) അവതരിപ്പിക്കുമെന്നും ബേൺഹാം അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags