Vazhchayugam

Live News

28.3°C
  • Kottayam
July 3, 2026
Follow Us:
VazhchayugamBlogKeralaവിദേശ സംഭാവന നിയന്ത്രണ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍

വിദേശ സംഭാവന നിയന്ത്രണ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍. നിയമഭേദഗതിയും ചട്ടഭേദഗതിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാകും അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക.

രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ നിയമനിര്‍മാണമായിരുന്നു വിദേശ സംഭാവന നിയന്ത്രണ ഭേദഗതി. ഭേദഗതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് ഇന്ന് സഭയിലെത്തുക.

ഇതിലൂടെ നിയമഭേദഗതിയെക്കുറിച്ച ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടെയുണ്ടായ ആശങ്കകളെ സഭയില്‍ പ്രതിഫലിപ്പിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags